പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല

പൊതുകിണറിൻ്റെ പരിസരം ശുചീകരിച്ച് യുഎംസി കൊട്ടിയൂർ വനിത വിങ്. ഇന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൗൺ പൊതു ശുചീകരണം. 9 മുതൽ 11 മണി വരെ കടകൾ തുറക്കില്ല
Sep 25, 2026 05:03 AM | By PointViews Editor

കൊട്ടിയൂർ: ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്ത് തീരുമാനപ്രകാരം സെപ്റ്റംബർ 25 വെള്ളിയാഴ്ച ശുചീകരണത്തിനായി കൊട്ടിയൂരിൽ വ്യാപാര സ്ഥാപനങ്ങൾ 2 മണിക്കൂർ അടച്ചിടും. രാവിലെ 9 മുതൽ 11 മണി വരെയാണ് കടകൾ അടച്ചിട്ട് ടൗൺ ശുചീകരണം നടത്തുക. വ്യാപാര സംഘടനകൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ കൊട്ടിയൂർ വനിതാ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ടൗണിലെ പൊതുകിണർ പരിസരവും വഴിയും ശുചീകരിച്ചു. ഗവ ഹോമിയോ ഡിസ്പൻസറി, കൃഷിഭവൻ, വയോജന വിശ്രമകേന്ദ്രം, ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് വെള്ളമെടുക്കുന്ന ടൗണിലെ പൊതുകിണറിൻ്റെ പരിസരമാണ് ശുചീകരിച്ചത്. യുഎംസി വനിതാവിങ് പൊതുകിണർ പരിസരം വൃത്തിയാക്കിയത്. ശുചീകരണത്തിന് വനിതാ വിങ്ങ് വൈസ് പ്രസിഡൻ്റ് ബിജി ഷാജി, സെക്രട്ടറി ഷിജിന സുരേഷ്, ട്രഷറർ സ്മിത ഷാജി, സി.എസ്.നിഷ, സി.കെ.ബിന്ദു, ലൈജി ബിനോയ്, എം.ബി.ഗീത, ബിജി ബാബു, യുഎംസി പ്രസിഡൻ്റ് ഷാജി തോമസ്, സെക്രട്ടറി സി.കെ.വിനോദ്, ട്രഷറർ ജി.സന്തോഷ് കുമാർ, എം.എം.സണ്ണി, ഷൈജു കോച്ചേരി, സിബി പാറയ്ക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

UMC Kottiyoor Women's Wing cleaned the area around the public well. Today, the town is being cleaned under the leadership of the panchayat. Shops will not open from 9 am to 11 am.

Related Stories
സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

Oct 15, 2026 06:33 PM

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.

സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ്...

Read More >>
ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

Oct 15, 2026 11:13 AM

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ രക്ഷിക്കാൻ.

ബാലമുരളി ഓടുന്നു ഐറ മോളുടെ ജീവൻ...

Read More >>
സ്ട്രോക്ക്  ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

Oct 15, 2026 05:31 AM

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക് കൊട്ടിയൂരിൽ

സ്ട്രോക്ക് ഒക്ടോബർ 15 വ്യാഴാഴ്ച 11 മണിക്ക്...

Read More >>
സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

Oct 14, 2026 01:53 PM

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും നീക്കം.

സണ്ണി വക്കീലിന് പണി കൊടുക്കാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ. ക്രിമിനൽ കോടതിയലക്ഷ്യം ചാർത്താനും...

Read More >>
42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

Oct 14, 2026 12:33 PM

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ അനുസ്മരിച്ചു

42-ാം വർഷവും കൊട്ടിയൂരിലെ സേവാദൾ ഭടൻമാരേ...

Read More >>
പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

Oct 14, 2026 08:03 AM

പേരാവൂർ ഇന്ന് ബീക്കൺ പ്രഖ്യാപനം

പേരാവൂർ ഇന്ന് ബീക്കൺ...

Read More >>
Top Stories